ഫോക്കസ് സൗദി, എം. എസ്.എം കേരളയുമായി സഹകരിച്ചു നടത്തുന്ന എട്ടാമത് ടിപ്സ് എൻട്രൻസ് മോഡൽ എക്സാം സൗദിയിലെ വിവിധനഗരങ്ങളിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു.ഫോക്കസ് സൌദിയുടെ വിവിധ ചാപ്റ്ററുകൾ സൌദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളൂകളുമായി സഹകരിച്ച് ജിദ്ദ, റിയാദ്, ദമ്മാം, ജുബൈൽ, ബുറൈദ, തായിഫ്, ഖമീസ് മുഷൈത്ത് എന്നീ നഗരങ്ങളിൽ ഒരുക്കിയ കേന്ദ്രങ്ങളിൽ മുന്നൂറിലധികം വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.പരീക്ഷയോടു അനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രീ എക്സാം ട്രെയിനിങ് ക്ലാസുകളും നൽകപ്പെട്ടു. ഫോക്കസ് വിദ്യാഭ്യാസ വിഭാഗം എഡ്യു-ഫോക്കസ് കൺവീനർ ഷമീൽ.പി പി യുടെ നേതൃത്വത്തിൽ അനുഭവസമ്പന്നരായ കോർഡിനേറ്റർമാരാണ് ചാപ്റ്ററുകളിൽ ടിപ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മെഡി-എൻജിനീയറിംഗ് പ്രവേശനപരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ടിപ്സ് തികച്ചും ഉപകാരപ്രദമാണ് എന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭിപ്രായപ്പെട്ടു. പരീക്ഷയുടെ ആൻസർ കീ മാർച്ച് 8 നും റിസൾട്ട് ഏപ്രിൽ 19 നുമാണ് പ്രസിദ്ധീകരിക്കുന്നത്. വിവരങ്ങൾ focussaudi.org/ tips എന്ന വെബ്സൈറ്റിൽ ലഭ്യമാകും. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് സ്വർണ്ണ നാണയങ്ങളടക്കമുള്ള സമ്മാനങ്ങൾ നൽകുമെന്നും പ്രവാസി വിദ്യാഭ്യാസ മേഘലയിൽ തുടർന്നും ഇതു പോലുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഫോക്കസ് ഭാരവാഹികൾ അറിയിച്ചു
You might also like...
-
-
New office beares for focusSAUDI National committee
-
യഥാർത്ഥ രാജ്യസ്നേഹം അസഹിഷ്ണുതക്കെതിരേ ഉള്ള പോരാട്ടം:- ഫോക്കസ് സൗദി യൂത്ത് സമ്മിറ്റ്
-
focusSAUDI Jeddah Chapter Membership Campaign Inagurated
-
Focus Village project launched
-
Focus Saudi Campaign
-
TIPS Model Medical/Engineering exam on Mar. 25
-
Lulu Best Kitchen Garden Contest in association with Focus Saudi
-
Focus Love & Care Campaign Inaugurated
-
TIPS – Model entrance exam conducted