Lulu Best Kitchen Garden Contest in association with Focus Saudi

ഫോക്കസ് സൗദിയുടെ ഹലാലൻ ത്വയ്യിബൻ ക്യാമ്പൈൻ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ സൗദിയിലെ വിവിധ ഫോക്കസ് ചാപ്റ്ററുകൾക്ക് കീഴിൽ നടക്കുകയാണ് .
ക്യാമ്പൈനിന്റെ ഭാഗമായി ശുദ്ധവും മായം കലരാത്തതുമായ ഭക്ഷ്യോപയോഗത്തെ പ്രോത്സാഹിപ്പിക്കുക , പ്രവസികൾക്കിടയിലും അടുക്കളത്തോട്ട സംസ്ക്കാരം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിലെ  ലുലു ഹൈപ്പറുകളുടെ പൂർണ്ണ സഹകരണത്തോടെ 2016 ഫെബ്രുവരി 3 മുതൽ 9 വരെ റിയാള് , ദമ്മാം ,ഖോബാർ ,ജുബൈൽ  ലുലു ഹൈപ്പർ ഔട്ട് ലെറ്റുകളിൽ വെച്ച് ജൈവ കാർഷിക തൈ പ്രദർശന വിൽപനയും അലങ്കാര പുഷ്പ മേളയും ഒരുക്കിയിരിക്കുന്നു . . സൗദി സർക്കാർ സ്ഥാപനമായ മിനിസ്റ്ററി ഓഫ് അഗ്രികൾച്ചറും ഇതിന്റെ ഭാഗമാണെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു .
രണ്ട് രൂപ മുതൽ അഞ്ച് രൂപ വരെ വിലയുള്ള കുറഞ്ഞത് പത്ത് വെജിറ്റബിൾ ചെടി സ്വന്തമാക്കിയാൽ ലഭിക്കുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകിയാൽ ചെടികളുടെ പരിപാലന രീതിയും മത്സരനിയമ നിർദ്ദേശങ്ങളുമടങ്ങിയ  ബുക് ലെറ്റ് സൗജന്യമായി ലഭിക്കും .
തുറസ്സായ സ്ഥലത്തോ ബാൽക്കണിയിലോ ടെറസിലോ കൃഷിയിടമൊരുക്കാം . മത്സരയോഗ്യത നേടിയവരുടെ മൊബൈലിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകിയിൽ ഫോക്കസ് കൃഷിരീതി വിലയിരുത്തി മികച്ച കർഷകർക്ക്  ലുലു ബെസ്റ്റ് ഫാർമർ അവാർഡും മണി പ്രൈസും സമ്മാനമായി നൽകും .
2000 , 1000, 750 എന്നിങ്ങനെ 25000 റിയാലിന്റെ സമ്മാനങ്ങൾ ഹലാലൻ ത്വയ്യിബൻ ജൈവ കാർഷിക മത്സരത്തിലൂടെ നേടിയെടുക്കാം . ജൈവ രീതിയിൽ കൃഷിയൊരുക്കിയവരെ മാത്രമേ  മത്സരത്തിൽ പങ്കെടുപ്പിക്കൂ എന്ന് ഭാരവാഹികൾ അറിയിച്ചു .
സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ വിഷരഹിത അടുക്കളത്തോട്ട സംസ്ക്കാരം ഉണ്ടാക്കി എടുക്കുക എന്നതാണ് അഗ്രോ ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0505467341 ; 0543201054 ; 0533024284