ലാ തുസ്രിഫു കാമ്പയിൻ മെസ്സേജ് ഡേ

റിയാദ് :ഫോക്കസ് സൗദി ‘ലാ തുസ്രിഫു ‘ത്രൈമാസ കാമ്പയിന്റെ  മെസ്സേജ് ഡേയുടെ ഭാഗമായി റിയാദ് ചാപ്റ്റർ  ‘മിതവ്യയം ജീവിത വിജയത്തിലേക്കുള്ള വിശ്വാസം’എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് ചന്ദ്രിക സബ് എഡിറ്റർ ഷെരീഫ് സാഗർ ക്ലാസ് അവതരിപ്പിച്ചു. ജീവിതത്തിന്റെ നിഖില മേഖലകളിലും മിതവ്യയം ശീലമാക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ മതപരവും സാമൂഹികവുമായ ബാധ്യതകളും പ്രസന്റേഷന്റെ സഹായത്തോടെ അദ്ദേഹം അവതരിപ്പിച്ചു. ഫോക്കസ് സൗദി റിയാദ് ചാപ്റ്റർ സി ഇ ഒ ഷംസീർ ചെറുവാടിയുടെ അദ്ധ്യക്ഷതയിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് മുജീബലി തൊടികപുലം ഉദ്ഘാടനം ചെയ്തു. അബു ഹുറൈറ മൗലവി ആശംസ പ്രസംഗം നടത്തി. ഷഫീക്ക് കൂടാളി സ്വാഗതവും ശംസുദ്ധീൻ മഅദനി നന്ദിയും പറഞ്ഞു.

Add Comment