രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: “രക്തദാനം മഹാദാനം” എന്ന പ്രമേയത്തിൽ ഫോക്കസ് സൗദി ദേശീയ തലത്തിൽ നടത്തി വരുന്ന രക്ത ദാന ക്യാമ്പിന്റെ ഭാഗമായി സൗദി ദേശീയ ദിനത്തോടനുബന്ധിച് ഫോക്കസ് ജിദ്ദ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാംപ്  ബ്ലഡ് ബാങ്ക് ഡെപ്യൂട്ടി ഡയരക്ടർ ഡോ: ഗാസി അൽ ഗാമ്ദി   ഉദ്ഘാടനം ചെയ്തു.

സഹജീവികളോടുള്ള സാമൂഹിക ബാധ്യത നിർവ്വഹണമാണ് രക്ത ദാനത്തിലൂടെ നിർവ്വഹിക്കപ്പെടുന്നതെന്നും, ഇത്തരത്തിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഡോ. ഗാസി, അഭിപ്രായപ്പെട്ടു .ബ്ലഡ് ബാങ്ക് ഹെഡ് ഡോ: മാസിൻ അൽ ഖുറൈഷി ആശംസകൾ നേർന്നു. 80 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. രക്തദാന കാമ്പയിനിന്റെ ഭാഗമായി സൗദിയിലെ വിവിധ പ്രവിശ്യകളിലായി ഫോക്കസ് നടത്തുന്ന അഞ്ചാമത്തെ ക്യാമ്പാണ് ജിദ്ദയിൽ നടന്നത്.

ജൈസൽഅബ്ദുറഹ്മാൻ, ശമീം വെള്ളാടത്ത്, അബ്ദുൽ സലിം സി എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി.

Add Comment