ഫോക്കസ് സൗദി യുവജന സംഗമം : ഡോ ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥി.

Madavoorറിയാദ്:   ഫോക്കസ് സൗദിയുടെ നേതൃത്വത്തില്‍  ‘ടേക്ക് ചാര്‍ജ്’ യുവജന സംഗമം ഡിസംബര്‍ 26 വെള്ളിയാഴ്ച്ച റിയാദ് ദാറുല്‍ ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.   കഴിഞ്ഞ രണ്ടു മാസക്കാലമായി വിവിധ ചാപ്റ്ററുകള്‍ കേന്ദ്രീകരിച്ചു  നടന്നു വരുന്ന ഫോക്കസ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ സമാപനം കുറിച്ച് കൊണ്ട് നടത്തപ്പെടുന്ന യുവജന സംഗമത്തില്‍ ഡോ ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരിക്കും.    സൗദി അറേബ്യയിലെ വിവിധ ഫോക്കസ് ചാപ്റ്ററുകളില്‍ നിന്ന് നിരവധി  പ്രതിനിധികള്‍ സംഗമത്തില്‍ എത്തിച്ചേരും.

കൃത്യമായ ദിശാ ബോധത്തിലൂടെ സ്വന്തത്തിനും സമൂഹത്തിനും ഗുണകരമാവുന്ന  തരത്തില്‍ ആധുനിക യുവതയുടെ കര്‍മ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളാണ് ഫോക്കസ് ആവിഷ്കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും സൗദി ദേശീയ തലത്തില്‍  മെമ്പര്‍ഷിപ്പ് ക്യാമ്പയിന് മികച്ച പ്രതികരണമാണ് പ്രവാസി യുവതയില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഫോക്കസ്  സൗദി ഭാരവാഹികളായ മുഹമ്മദ് യൂസ്ഫ് ദമ്മാം, പ്രിന്‍സാദ് ജിദ്ദ, ഫയാസ് റിയാദ്, ഷബീര്‍ കോബാര്‍ തുടങ്ങിയവര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.