പതിറ്റാണ്ടുകളായി അവഗണനയേറ്റുവാങ്ങി പിന്നോക്കാവസ്ഥയിലുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിന്റെ ഭാഗമായി ഫോക്കസ് വില്ലേജ് പ്രോജക്റ്റിന് തുടക്കം കുറിക്കുകയാണ്. ഫോക്കസ് കെയർ പദ്ധതിയിലൂടെ അശരണർക്ക് പ്രതീക്ഷയുടെ കൈകളായി മാറാൻ താങ്കളെയും ക്ഷണിക്കുന്നു.
80% നിരക്ഷരരും ദരിദ്രരരും അധിവസിക്കുന്ന ഝാർഖണ്ഡിലെ ജിത്പൂർ വില്ലേജ് ആണ് പദ്ധതിയുടെ ഭാഗമായി ഫോക്കസ് ദത്തെടുത്തിരിക്കുന്നത്. 150 കുടിലുകളുള്ള ഈ ഗ്രാമത്തിൽ ശൗചാലയങ്ങളോ കുടിവെള്ള പദ്ധതികളോ നിലവിലില്ല. പൂർണ്ണമായും കാർഷികവൃത്തിയിൽ കേന്ദ്രീകൃതമായ ഈ ഗ്രാമത്തിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം വിദ്ദുര സ്വപ്നങ്ങളിൽ പോലും അപ്രാപ്യമാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം തൊഴിൽ ചെയ്താണ് നിത്യ വൃത്തിക്കുള്ള വക കണ്ടെത്തുന്നത്. യഥാക്രമം 200, 100, 50 രൂപയാണ് ഇവർക്ക് വേതനമായി ലഭിക്കുന്നത്. ശൈത്യകാലത്തെ നേരിടാൻ ഒരു നല്ല വാസസ്ഥലം പോലുമില്ലാത്ത ഗ്രാമവാസികൾ മുളച്ചില്ലകൾ കൊണ്ട് മറച്ചും പുല്ല് മേഞ്ഞുമാണ് കുടിലുകൾ ഒരുക്കിയിരിക്കുന്നത്. മുളച്ചില്ലകളിലൂടെ ഇരച്ചുകയറുന്ന തണുപ്പ് ഒരു വേള ഇവരുടെ ജീവൻ വരെയെടുക്കുന്നു. അടുത്തിടെ ഇരുപതോളം വീടുകൾ അഗ്നികിരയായി പോയതിനാൽ ഷീറ്റുകൾ വലിച്ചു കെട്ടി അന്തിയുറങ്ങാൻ നിർബന്ധിതരാക്കുകയാണ്. വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടിയാണ് കുടിവെള്ളം കണ്ടെത്തുന്നത്.
ഫോക്കസ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് സംയോജിത വികസന പ്രവർത്തനങ്ങളാണ് ഫോക്കസ് സൗദി ഇവിടെ നടപ്പിൽ വരുത്താൻ തയ്യാറെടുക്കുന്നത്. പ്രാദേശിക എൻ.ജി.ഒ കളുമായി സഹകരിച്ച് സമാനമായ വിവിധ പദ്ധതികൾ ഈ മേഖലയിൽ ഫോക്കസ് ഇന്ത്യയും ഐ.ഐ.എമ്മും നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. പദ്ധതികളുടെ മേൽനോട്ടത്തിനായ് ഒരു മുഴുവൻ സമയ കോഡിനേറ്റർ ഈ ഗ്രാമങ്ങളിൽ സന്ദർശനം നടത്തി വാരാന്ത്യ റിപ്പോട്ടുകൾ ലഭ്യമാക്കി കൊണ്ടിരിക്കുന്നു. ഒരു പൊതു വിദ്യാലയവും 50 ശൗച്യാലയങ്ങളും ആറ് കുഴൽ കിണറുകളും പത്ത് ഷെൽറ്റർ ഹോമുകളുമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നാല് കുഴൽ കിണറുകൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ വരുന്ന ആഗസ്റ്റ് 15ന് പൊതു വിദ്യാലയം പ്രവർത്തിപ്പിക്കുന്നതിനാവശ്യമാ