ഫോക്കസ് ദമ്മാം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

ദമ്മാം: മിതവ്യയം ഒരു സംസ്ക്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് സൗദി പ്രഖ്യാപിച്ച ത്രൈമാസ കാമ്പയ്ൻ “ലാ തുസ്രിഫൂ” വിന്റെ ഭാഗമായി ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ “സാമ്പത്തിക അച്ചടക്കം, സുരക്ഷിത നാളേക്ക്” എന്ന വിഷയത്തിൽ പഠനക്ലാസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച  വൈകുന്നേരം ഏഴു മുതൽ ദമ്മാം ബദർ റബീഅ° ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ സാമ്പത്തിക വിദഗ്ധനും, ലോക കേരള സഭാ അംഗവും, എക്സ്പ്രസ് മണി മിഡിലീസ്റ്റ് ഡയറക്റ്ററുമായ ആൽബിൻ ജോസഫാണ് ക്ലാസ് നയിക്കുന്നത്. സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. മാറിയ പ്രവാസ സാഹചര്യത്തിൽ സാമ്പത്തിക സാക്ഷരത കൈവരിക്കൽ നാമോരോരുത്തരുടേയും ബാധ്യതയാണെന്നും എല്ലാ രംഗത്തും മിതവ്യയം ശീലക്കേണ്ടതുണ്ടെന്നും അത് എങ്ങിനെ എന്നതിനുള്ള മികച്ച ഉത്തരമായിരിക്കും ഈ പ്രോഗ്രാം എന്നത് കൊണ്ട്  ദമ്മാമിലെ മുഴുവൻ പ്രവാസീ സുഹൃത്തുക്കളും ഇതിൽ പങ്കെടുക്കണമെന്നും ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അബ്ദുസ്സലാം എൻ പി (0509664802), അബ്ദുല്ല (0558030813) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Add Comment