ഫോക്കസ് ജിദ്ദ ഹിന്ദുസ്ഥാൻ ഹമാര ടോക്ക് ഷോ സംഘടിപ്പിച്ചു

മതേതര ജനാധിപത്യത്തിന്റെ നിലനിൽപിന് ഒരുമിച്ചു കൈകോർക്കുക

ജിദ്ദ: രാജ്യം 71ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനു ഏറ്റുകൊണ്ടിരിക്കുന്ന പോറലുകൾ ആശങ്ക ഉളവാക്കുന്നതാണെന്നും ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപ്പിനായി മതേതര കൂട്ടായ്മകൾ രൂപപ്പെട്ടു വരണമെന്നും സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ഹിന്ദുസ്ഥാൻ ഹമാര ടോക്ക് ഷോ അഭിപ്രായപ്പെട്ടു. ഫോക്കസ് സൗദി ദേശീയ തലത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് ടോക് ഷോ സംഘടിപ്പിച്ചത്.

dav

സ്വാതന്ത്ര്യത്തിന്റെ 70 വർഷം പിന്നിടുമ്പോൾ പൗരൻറെ മൗലിക അവകാശങ്ങളെ ഹനിക്കുകയും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുകയും  ചെയ്യുന്ന ഭരണകൂട ഭീകരതയെ പ്രതിരോധിക്കേണ്ടത് മതേതര മുന്നണികളുടെ ബാധ്യതയാണ്.
മഹാന്മാരായ നമ്മുടെ നേതാക്കന്മാര്‍ ജാതി മത വര്‍ഗ വെത്യാസങ്ങളില്ലാതെ ഒറ്റകെട്ടായി പടപൊരുതി നേടിയതാണ് രാജ്യത്തിന്‍റെ സ്വാതത്ര്യം, സമകാലിക ഇന്ത്യയില്‍ അത്തരം നേതാക്കന്മാരുടെ അഭാവമാണ് ഇന്ന് നേരിടുന്ന വെല്ലുവിളി,

ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ ദ്രുവീകരിക്കാന്‍ വര്‍ഗീയ ശക്തികളെ അനുവദിക്കരുത്, ഇത്തരം നീക്കങ്ങളെ ശക്തമായി പ്രധിരോധിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും, യുവാക്കളിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷ, ക്രിയത്മകായ പ്രതികരണങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നു വരണമെന്നും ടോക്ക് ഷോ അഭിപ്രായപെട്ടു.

ഫോക്കസ് സൗദി ഉപദേശക സമിതി അംഗം പ്രിന്സാദ് പാറായി മോഡരേറ്റര്‍ ആയിരുന്നു, മുസ്തഫ വാക്കലുര്‍, കെ.സി.അബ്‌ദുൽറഹ്‌മാൻ,  തമീം കെ.പി, സിറാജുദ്ധീന്‍ കാസര്‍ക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Add Comment