ഫോക്കസ് ജിദ്ദ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ:ഫോക്കസ് ജിദ്ദയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഇന്ത്യന്‍ ഇസലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു ചേര്‍ന്ന പുതിയ  എക്‌സികുട്ടീവ് കമ്മിറ്റി യോഗത്തില്‍ ഷക്കീല്‍ ബാബു ,അബ്ദുല്‍ ജലീല്‍ സി എച്ച് ,ബാസില്‍ അബ്ദുല്‍ ഗനി എന്നിവര്‍ യഥാക്രമം സി .ഇ.ഒ , സി .ഒ .ഒ ,ഫിനാന്‍സ് മാനേജര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .  ഷാഹിദ് ഹസൈനാര്‍ ( അസിസ്റ്റന്റ്  സി .ഇ.ഒ),  ഷറഫുദ്ദീന്‍ മേപ്പാടി (അഡ്മിന്‍ മാനേജര്‍ ), ജരീര്‍ വേങ്ങര (ഇവന്റ്‌സ് ), നിയാസ് തൊടികപ്പുലം (പി .ആര്‍. ഒ ), മുബഷിര്‍ കെ.സി  (ഹ്യൂമണ്‍ റിസോഴ്‌സസ്), സര്‍ഹാന്‍ പരപ്പില്‍ (സോഷ്യല്‍ വെല്‍ഫയര്‍), പ്രിന്‍സാദ് പാറായി (ഇസ്ലാമിക് അഫയേര്‍സ് ),ഹിജാസ് കൊച്ചിന്‍ (മാര്‍ക്കറ്റിംഗ്)  എന്നിവരാണ് മറ്റു സെക്രടറിയറ്റ് അംഗങ്ങള്‍ . കൂടാതെ , പ്രിന്‍സാദ് പാറായി , ബാസില്‍ അബ്ദുല്‍ ഗനി, ജരീര്‍ വേങ്ങര , ജൈസല്‍ ഫറോക്ക് എന്നിവരെ നാഷണല്‍ കമ്മിറ്റി കൌണ്‍സിലര്‍മാരായും തിരഞ്ഞെടുത്തു . ഫോക്കസ് ജിദ്ദ ഉപദേശക സമിതി അംഗം സലാഹ് കാരാടന്‍ ,ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി സലിം ഐക്കരപ്പടി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.