ഫോക്കസ് അൽ ഖോബാറിനു പുതിയ നേതൃത്വം

അൽ ഖോബാർ:  *”ഹയാകും”* എന്ന ശീർഷകത്തിൽ ഫോക്കസ് സൗദിയുടെ ദ്വൈമാസ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഫോക്കസ് അൽ ഖോബാർ 2017 ,2018 ലേക്കുള്ള കമ്മറ്റിയെ തിരെഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ കമ്മിറ്റിയുടെ  കഴിഞ്ഞ രണ്ട്‌ വർഷത്തെ  പ്രവർത്തന റിപ്പോർട്ട്  ഷംസാദ്‌ മുഹമമദ്‌ അവതരിപ്പിച്ചു.  ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ തകിടം മറിച്ച മോഡി സർക്കാറിന്റെ സാമ്പത്തിക കൊള്ളയെ ഇന്ത്യൻ ജനത തിരിച്ചറിയണമെന്ന് ഫോക്കസ് അൽ ഖോബാർ അഭിപ്രായപ്പെട്ടു.

focus-khonbar

ദാർശനിക ബോധവും ക്രിയാത്മകതയും ഉള്ള യുവാക്കൾക്ക്‌ മാത്രമേ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കർമ്മങ്ങളിലൂടെ സൃഷ്ടികാൻ സാധിക്കുകയുള്ളു എന്ന് ഫോക്കസ്‌ ഖോബാർ അഭിപ്രായപ്പെട്ടു.കഴിഞ്ഞ പ്രവർത്തന കാലയളവിൽ ഫോക്കസ് അൽകോബാറിനു മികച്ച പ്രവർത്തനങ്ങൾ സമൂഹ മദ്ധ്യത്തിൽ ചെയുവാൻ സാധിച്ചിട്ടുണ്ട്‌ എന്ന് അദ്ദേഹം പറഞ്ഞു . ഫോക്കസ് അൽകോബാറിന്റെ സാരഥികൾ സി.ഇ.ഒ മുഹമ്മദ് റാഫി, സി.ഒ.ഒ മുഹമ്മദ് ഹുസ്സൈൻ മടവൂർ, അഡ്മിൻ മാനേജർ ഷൈജൽ, ഫിനാൻസ് മാനേജർ ഷെനിൽ ,എച്ച്.ആർ.മാനേജർ റെനീഷ്,  മാർക്കറ്റിങ്ങ് മാനേജർ ഫാറൂഖ് ഇരിക്കൂർ, ഈവൻസ്‌ മാനേജർ അസ്ഹറുദ്ധീൻ ,ഫോക്കസ് കെയർ മാനേജർ ഫവാസ്  എൻ. വി,  ഇസ്ലാമിക് അഫയേർസ് മാനേജർ  ഷംസാദ്‌ മുഹമമദ്‌, പി.ആർ.ഒ ശംസുദ്ധീൽ, ക്യു.സി. ഷെബിൻ ഫവാസ്. നാഷണൽ എക്സികുട്ടീവ്‌ അംഗം ബഷീർ പുത്തനത്താണി.പന്ത്രണ്ട് അംഗ സെക്രട്ടറിയേറ്റും പതിനേഴംഗ എക്സികുട്ടീവ് മെമ്പർമാരും അടങ്ങുന്നതാണ് ഫോംക്കസ്‌ അൽകോബാറിന്റെ പുതിയ കമ്മിറ്റി. ചീഫ്‌ ഇലക്ഷൻ ഒഫിസർ യുസഫ് കൊടുഞ്ഞി തിരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ശബിർ വള്ളാടാത്ത്‌, സാലിഹ്‌,

 മെഹബൂബ്‌, ഷാജഹാൻ   പുല്ലിപറമ്പ്‌ എന്നിവർ സംസാരിച്ചു. അഡ്മിൻ മനേജർ ഷെജൽ വാണിയമ്പലം നന്ദി പ്രസംഗം നടത്തി.