‘Take Charge’ Focus Saudi National Youth Meet – Riyadh

Focus-Saudi-Take-Charge-2-e1444406405241റിയാദ് :  ന്യൂ ജനറേഷൻ സമരങ്ങളോടുള്ള പൊതുസമൂഹത്തിന്റെ എതിർപ്പിനെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഫാസിസ്റ്റ് കടന്നു കയറ്റങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്നും അവരുടെ ഒളിയജണ്ടകൾ തിരിച്ചറിയപ്പെടണമെന്നും ഫോക്കസ് ദേശീയ യുവജന സംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നൈതിക സങ്കല്പങ്ങളേയും സംസ്കാരത്തേയും അവമതിച്ചു കൊണ്ടുള്ള ന്യൂ ജനറേഷൻ സമരങ്ങളോട് വിയോജിക്കുമ്പോൾ തന്നെ അവയെ കായികമായി നേരിട്ട്കൊണ്ടുള്ള സംഘ പരിവാർ  നീക്കങ്ങളെ അംഗീകരിക്കാനാവില്ല.

ഫാസിസ്റ്റ് അജണ്ടകളെയും ആശയങ്ങളെയും എന്നും തിരസ്കരിച്ചിട്ടുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഇടം നേടുക എന്ന ലക്ഷ്യമാണ്‌ ഇത്തരം ശാക്തിക പ്രതികരണങ്ങളിലൂടെ ഫാസിസ്റ്റ്  സംഘടനകള്‍ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി കേരളക്കരയില്‍ നിലനില്‍ക്കുന്ന മതസൌഹാര്‍ദ്ദം തകര്‍ത്തുകൊണ്ട് രാഷ്ട്രീയ അധികാരത്തിലേക്ക് നടന്നു കയറാനുള്ള സംഘ പരിവാറിന്റെ കുടില തന്ത്രങ്ങളെ തള്ളിക്കളയുവാനും ചെറുത്തു തോല്‍പ്പിക്കുവാനും ഓരോ പൌരന്റെയും ഇടപെടലുകള്‍ അനിവാര്യമായ ഒരു ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . കേരളത്തിന്റെ സാമുദായിക മത സൗഹാര്‍ദ്ദം വരും തലമുറക്ക് അന്യമാകാതിരിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായി  മത, സാംസ്കാരിക, സാമൂഹിക ,സാമുദായിക കൂട്ടായ്മകള്‍ രംഗത്തു വരണമെന്നും യുവജന സംഗമം അഭിപ്രായപ്പെട്ടു

Focus-Saudi-Take-Charge-2-e1444406405241

Focus Saudi – Take Charge 3ഫോക്കസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ സമാപനം കുറിച്ചു കൊണ്ടു നടന്ന സംഗമത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരുന്നു.  സാമൂഹിക മുന്നേറ്റത്തിന്റെ ചാലകശക്തി എക്കാലത്തും  യുവതയായിരുന്നു വെന്നും  പ്രവാസ യുവതയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നതോടൊപ്പം തന്നെ ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍മ്മാണാത്മകമായ പങ്ക് വഹിക്കാന്‍ ഫോക്കസ് ഫോക്കസ് സൗദിക്കാവട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിവിധ ഫോക്കസ് ചാപ്റ്ററുകളുടെ കഴിഞ്ഞ കാലയളവിലെ റിപ്പോര്‍ട്ട് ഷബീര്‍ വെള്ളാടത്ത് അവതരിപ്പിച്ചു.  വിവിധ ചപ്റ്ററുകളെ പ്രതിനിധീകരിച്ചു കൊണ്ട്,  മുഹമ്മദ് ഹുസൈന്‍ മക്ക, റാഫി അല്‍ കോബാര്‍, സാജിദ് ജുബൈല്‍, ഷംസുദ്ദീന്‍ റിയാദ്, സഹീര്‍ ബാബു ദമ്മാം, ഷക്കീല്‍ ബാബു ജിദ്ദ, ഫയാസ് റിയാദ്, ജരീര്‍ വേങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.  സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ സലാഹ് കാരാടന്‍, നഈം കണ്ണൂര്‍, സൈനുല്‍ ആബിദീന്‍, ഡോ. അബൂബക്കര്‍ സിദ്ധിഖ്, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ ആശംസകളര്‍പ്പിച്ചു.    ഫോക്കസ് സൗദി കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ യുസ്ഫ് കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രിന്‍സാദ് പാറായി സ്വഗതം പറഞ്ഞു.