പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ടവരെ ഫോക്കസ് ആദരിച്ചു

ജിദ്ദ:    പ്രവാസ ജീവിതത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ടവരെ  ആദരിക്കുന്നതിനായി  ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച “പ്രവാസം@40”, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടർ വി.പി മുഹമ്മദ് അലി ഉദ്‌ഘാടനം ചെയ്തു.
ഏത് പ്രതിസന്ധിയിലും ക്ഷമ കൈവെടിയാതെ കഠിനാദ്ധ്വാനം ചെയ്യുകയും പ്രവാസ ലോകത്തെ നിയമങ്ങള്‍ക്ക്   അനുസൃതമായി തങ്ങളുടെ നിക്ഷേപങ്ങൾ  പരിവർത്തിക്കപ്പെടുകയും ചെയ്‌താല്‍ പുതിയ തലമുറക്ക് പ്രതീക്ഷയോടെ മുന്നേറാം എന്ന്‍ ആദ്ദേഹം പറഞ്ഞു.   ഷറഫിയ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാല്‍പ്പത് വര്‍ഷം പിന്നിട്ട ഇരുപത് പ്രവാസികളെ ആദരിച്ചു.  വി.പി  മുഹമ്മദലി (JNH), അബ്ദുൽ അക്ബർ വണ്ടൂർ, എഞ്ചി. അബ്ദുൽ അസീസ് തൃശൂർ, പി. അബ്ദുൽ മജീദ് മഞ്ചേരി, അബ്ദുൽ നാസർ തിരുവണ്ണൂർ,  കെ.പി. അബൂബക്കർ തിരൂരങ്ങാടി,  അഹ്മദ് കുട്ടി വാഴക്കാട്, സീക്കോ ഹംസ നിലമ്പൂർ,  ഖാലിദ് ഇരുമ്പുഴി,  കുഞ്ഞിക്കോയ തങ്ങൾ കണ്ണൂർ,  മുഹമ്മദ് ഹനീഫ കൊണ്ടോട്ടി,  മുഹമ്മദ് യൂസഫ് വലിയോറ,  കെ.പി. ഹംസ പെരിന്തൽമണ്ണ, മൊയ്തീൻ കുട്ടി മഠത്തിൽ എടപ്പാൾ,  ടി.കെ. മൊയ്തീന്‍ മുത്തന്നൂര്‍,  മുസ ഹാജി കോട്ടക്കൽ,  ഷറഫുദ്ദീൻ കായംകുളം,  ശ്രുതസേനൻ കളരിക്കൽ തൃശൂർ, കെ.ടി. ഹൈദറലി പെരിന്തൽമണ്ണ,  ടി.പി അബ്ദുൽ കബീർ മോങ്ങം തുടങ്ങിയവര്‍ ആദരം ഏറ്റുവാങ്ങി.
സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ മുസാഫിര്‍,  ജലീല്‍ കണ്ണമംഗലം, അബ്ദുറഹ്മാൻ വണ്ടൂർ, സലാഹ് കാരാടൻ, സീക്കോ ഹംസ  എന്നിവർ ആശംസകൾ അർപ്പിച്ചു    തുടര്‍ന്ന്‍ നടന്ന ടോക്ക്ഷോയില്‍ മുതിര്‍ന്ന തലമുറയുടെ അനുഭവ വിവരണം ശ്രദ്ധേയമായി.  ബഷീർ വള്ളിക്കുന്ന് മോഡറേറ്ററായ പരിപാടിയില്‍  പ്രിൻസാദ് പാറായി, ബാസിൽ അബ്ദുൽ ഗനി, ഷഫീഖ് പട്ടാമ്പി,  ഷമീം വെള്ളാടത്ത്, സഫ്’വാൻ , അഷ്‌റഫ്‌ (ജെ.എന്‍.എച്ച്) തുടങ്ങിയവര്‍ പങ്കെടുത്തു.
മുഹമ്മദ്‌ അലി ചുണ്ടക്കാടന്‍, അബ്ദല്‍ ഗഫൂര്‍ വളപ്പന്‍, മൊയ്തു വെള്ളിയഞ്ചേരി, ബഷീര്‍ (ശിഫ ജിദ്ദ),  ഷക്കീല്‍ ബാബു, ഡോ. ഇസ്മയില്‍ മരിതേരി തുട ങ്ങിയവര്‍ ഉപഹാരം വിതരണം ചെയ്തു.   ശഫുദ്ദീൻ മേപ്പാടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നൌഷാദ് അലി സ്വാഗതവും  റഊഫ്  വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

Add Comment