പ്രവാസ ജീവിതം പ്രയാസമില്ലാതാവാൻ ആരോഗ്യം തന്നെ പ്രധാനം. ഡോ.ഷെമീർ ചന്ദ്രോത്ത്

ജിദ്ദ: ഫോക്കസ് സൗദി സംഘടിപ്പിക്കുന്ന ലാ തുസ് രിഫൂ (അമിതവ്യയ മരുത്) എന്ന ത്രൈ മാസ കാമ്പയിനോടനുബന്ധിച്ച് ജിദ്ദ ചാപ്റ്റർ, പ്രവാസികളും ജിവിത ശൈലി രോഗങ്ങളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ പ്രമുഖ ഇന്റേണിസ്റ്റ്
ഡോ.ഷെമീർ ചന്ദ്രോത്ത് നേതൃത്വം നൽകി.

ഭക്ഷണ ശീലത്തിലും ജീവിത ശൈലിയിലും വന്ന മാറ്റങ്ങളാൽ വിവിധ രോഗങ്ങളാണ് പ്രവാസികളെ തേടിയെത്തുന്നത് , പ്രവാസ ജീവിതം പ്രയാസമില്ലാതെ ജീവിക്കാൻ ആരോഗ്യം കാത്ത് സൂക്ഷിക്കണമെന്നും അതിന് വേണ്ട മുൻകരുതലുകൾ ജീവിതത്തിൽ ചിട്ടപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ഷറഫിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫോക്കസ് കെയർ മാനേജർ റഊഫ് വള്ളിക്കുന്ന് പരിപാടി നിയന്ത്രിച്ചു.

Add Comment