പ്രതിസന്ധികളെ മറികടക്കാൻ സാമ്പത്തിക അച്ചടക്കം ശീലിക്കുക, ഫോക്കസ് കാമ്പയിൻ

ജിദ്ദ: അത്യാവശ്യം, ആവശ്യം,അനാവശ്യം എന്നിവ തിരിച്ചറിയുകയും വരവിനനുസരിച്ചു ചെലവിനെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് സാമ്പത്തിക അച്ചടക്കം പരിശീലിക്കാൻ വേണ്ടതെന്നു ഫിനാൻഷ്യൽ ട്രെയിനർ ജമാൽ ഇസ്മയിൽ പറഞ്ഞു. ഫോക്കസ് സൗദി ലാതുസ്’രിഫു ദേശീയ കമ്പയിനിന്റെ ഭാഗമായി ജിദ്ദാ ചാപ്റ്റർ സംഘടിപ്പിച്ച ‘ സാമ്പത്തിക അച്ചടക്കം നിത്യജീവിതത്തിൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസ ലോകത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി കൃത്യമായി മനസിലാക്കുകയും സാമ്പത്തിക അച്ചടക്കം സ്വയം വളർത്തിയെടുക്കുന്നതോടൊപ്പം കുടുംബങ്ങങ്ങളെ ബോധവൽക്കാരിക്കുകയും ചെയ്യേണ്ടതുണ്ട്. ഏതൊരു കാര്യത്തിലും മധ്യമ നിലപാട് സ്വീകരിക്കണമെന്ന വിശുദ്ധ ഖുർആനിന്റെ കല്പന നിത്യ ജീവിതത്തിൽ സ്വായത്തമാക്കാൻ പരിശീലിക്കുന്നതോടൊപ്പം പ്രയോഗവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോക്കസ് ജിദ്ദ ഫൈനാൻസ് മാനേജർ സലീം ചളവറ പരിപാടി നിയന്ത്രിച്ചു.

Add Comment