പാഠപുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ ഫോക്കസ് അവസരമൊരുക്കുന്നു

ജിദ്ദ:2017-18 അധ്യയന വർഷം അവസാനിച്ച് പുതിയൊരു വർഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി, ഈ വർഷം കുട്ടികൾ ഉപയോഗിച്ച ടെക്സ്റ്റ് ബുക്കുകൾ അടുത്ത വർഷം മറ്റൊരു കുട്ടിക്ക് ഉപയോഗിക്കുവാൻ സാധിക്കുമെങ്കിൽ അവ കൈമാറ്റം ചെയ്യാൻ ഫോക്കസ് അവസരമൊരുക്കുന്നു. പലവിധ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന പ്രവാസി സമൂഹത്തിനു ചെറിയൊരാശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് പുസ്തകങ്ങൾ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും.

ഫോക്കസ് സൗദി ദേശീയ തലത്തിൽ നടത്തിവരുന്ന ലാതുസ്’രിഫൂ (അമിതവ്യയമരുത്) കാമ്പയിന്റെ ഭാഗമായിട്ടാണ് ഫോക്കസ് ജിദ്ദാ ചാപ്റ്റർ പഴയ(ഉപയോഗ യോഗ്യമായ) പാഠപുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ സംവിധാനമൊരുക്കുന്നത്.

മാർച്ച് 22മുതൽ 28 വരെ വൈകുന്നേരം 7 മണി മുതൽ 9:30 വരെ ശറഫിയ്യ, ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സജ്ജീകരിക്കുന്ന കൗണ്ടറിൽ പഴയ പാഠപുസ്തകങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0536782045

Add Comment