ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ടാക്ട്’ ( ക്രിയേറ്റീവ് ടാക് ഷോ ) ശ്രേദ്ധേയമായി വിവിധ വിഷയങ്ങളും വ്യത്യസ്ത ചിന്തകളും വൈവിധ്യമാർന്ന ആശയങ്ങളും പങ്കു വെച്ച എട്ട് പ്രസന്റേഷനുകളിലായി വിവിധ ട്രെയിനർമാരുടെ മികവുറ്റ അവതരണം ശ്രോതാക്കൾക്കു പുതിയ അനുഭവമായി



ടോസ്റ്റ്മാസ്റ്റേഴ്സ് പ്രതിനിധികളായ അഷ്റഫ് അബൂബക്കർ(ശ്രീലങ്ക), എസ്.പി സിംഗ് (പഞ്ചാബ്) ഫിറ്റ് ജിദ്ദ പ്രതിനിധി അബു കട്ടുപാറ, ആൾ ഇന്ത്യ ഇസ്ലാഹി സെന്റർ പ്രതിനിധി അഷ്കർ അലി ഖാൻ (ഹൈദരാബാദ്), ഫോക്കസ് പ്രതിനിധി അജ്മൽ, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധി എഞ്ചി.അബ്ദുൽ ലത്തീഫ്, എന്നിവർക്കൊപ്പം നിറഞ്ഞ സദസ്സിനു പുതിയ ചിന്തകൾ പകർന്ന വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് ഉസൈദ് (നോവൽ ഇന്റർ നാഷണൽ സ്കൂൾ), മുഹമ്മദ് ഫർഹാൻ (ഹെഡ് ബോയ്, IISJ) എന്നിവരുടെ അവതരണം നിറഞ്ഞ സദസ്സിനു വേറിട്ട അനുഭവമായിരുന്നു, ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസിഡന്റ് ശൈഖ് മൊയ്നുദ്ദീൻ (മദ്രാസ്) നടത്തിയ മോട്ടിവേഷൻ ക്ലാസ്സും സദസിനെ ഏറെ ആകർഷിച്ചു. ടാക്ട് ഡയറക്ടർ ഷഫീഖ് പട്ടാമ്പി മോഡറേറ്റർ ആയിരുന്നു. ഫോക്കസ് ഭാരവാഹികളായ ഷറഫുദ്ദീൻ മേപ്പാടി, അബ്ദുൽ ജലീൽ സി.എച്ച്, ഗഫൂർ ഇ.എ, സലീം ചളവറ, ജരീർ വേങ്ങര, ജൈസൽ അബ്ദുറഹ്മാൻ, മുസ്തഫ വാഴക്കാട്, റൗഫ് വള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി.