ജിവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങുക ഫോക്കസ് ജിദ്ദ ചാപ്റ്റർ

ജിദ്ദ:  ജീവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങുക എന്നത് ആസക്തികളുടെയും ശീലങ്ങളുടെയും കീഴ്‌പെടലില്‍ നിന്നുള്ള മോചനമാണെന്ന്  ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സെമിനാർ അഭിപ്രായപ്പെട്ടു ജീവിതത്തിലെ സങ്കീര്‍ണതകള്‍ കൂടിക്കൂടി വരികയും ജീവിതം അസ്വസ്ഥതകള്‍ നിറഞ്ഞ തടവറയുമായി മാറുമ്പോള്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ അധ്യാപനങ്ങൾ മനുഷ്യനെ ലളിത ജീവിതത്തിലേക്കുള്ള തിരിച്ച് പോക്കിന്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുന്നുവെന്നും  ഏറ്റവും പ്രധാനപ്പെട്ടതും അനിവാര്യവുമായതുംകണ്ടെത്തുകയും ബാക്കിയുള്ളൊതൊക്കെ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ലളിത ജീവിതത്തിന്റെ ലളിത മാര്‍ഗമെന്നും സെമിനാർ നിരീക്ഷിച്ചു.
 
ഫോക്കസ് സൗദി ദേശീയ തലത്തിൽ സംഘടിപ്പിച്ചു വരുന്ന “ലാ തുസ്രിഫു – അമിതവ്യയം അരുത്” എന്ന ക്യാമ്പയിന്റെ ഭാഗമായി ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ ശമീർ സ്വലാഹി ‘ലളിതം, സുന്ദരം, ഈ ജീവിതം’ എന്ന വിഷയമവതരിപ്പിച്ചു.  ജരീർ വേങ്ങര സ്വഗതം പറഞ്ഞ പരിപാടിയിൽ സലീം ചളവറ നന്ദി രേഖപ്പെടുത്തി.

Add Comment