ജല ഉപയോഗം; ജാഗ്രത അനിവാര്യം: ഫോക്കസ് സ്റ്റുഡന്റ്‌സ്’ അസംബ്ലി

ജിദ്ദ: ജല വിനിയോഗത്തിൽ ജാഗ്രത അനിവാര്യമാണെന്നും വരും നാളുകളിൽ ലോകം നേരിടുന്ന പ്രതിസന്ധി ജലദൗർലഭ്യതയുടേതായിരിക്കുമെന്നും ലോക രാഷ്ട്രങ്ങൾ വെള്ളത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം വിദൂരമല്ലെന്നും പ്രമുഖ  ട്രൈനറും ജിദ്ദ കിംഗ്‌ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ഇസ്മയിൽ മരിതേരി. “ലാ തുസ്‌’രിഫൂ” ക്യാമ്പയിന്റെ ഭാഗമായി  ജലദിനത്തോടനുബന്ധിച്ച് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ വിദ്യാർത്ഥികൾക്കായി ‘ത്രിഫ്റ്റി ദി നെക്സ്റ്റ് ജെൻ” എന്ന പ്രമേയത്തിൽ   സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലം, ഭക്ഷണം, വസ്ത്രം, വൈദ്യുതി തുടങ്ങി നാം ഇടപെടുന്ന മേഖലകളിലെല്ലാം പുതുതലമുറ മിതത്വം ശീലിക്കണമെന്നും,
അമിതവ്യയത്തിനെതിരെ വിദ്യാർത്ഥിസമൂഹം ബോധവാൻമാരായിരിക്കണമെന്നും ജലദിന  സന്ദേശത്തിൽ അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
രണ്ടു ദിവസങ്ങളിലായി അൽ ഹുദ മദ്രസയിൽ  നടന്ന പരിപാടി
ഫോക്കസ് ഭാരവാഹികളായ ഷറഫുദ്ദീൻ മേപ്പാടി, അബ്ദുൽ ജലീൽ സി.എച്ച് എന്നിവർ നിയന്ത്രിച്ചു.

Add Comment