ഗൗരി ലങ്കേഷ് അസഹിഷ്ണുതയുടെ പുതിയ ഇര, ഫോക്കസ് ജിദ്ദ

ജിദ്ദ:  തീവ്ര ഹിന്ദു രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും കടുത്ത വിമർശകയായിരുന്ന മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഫോക്കസ് ജിദ്ദ പ്രധിഷേധം രേഖപ്പെടുത്തി.

മതാന്ധതയുടെ കലി ബാധിച്ച കാപാലികരുടെ തേർവാഴ്ച മതേതര ഇന്ത്യയിൽ എന്ത് വില കൊടുത്തും ചെറുക്കണമെന്ന് ഫോക്കസ് പ്രമേയം ആവശ്യപ്പെട്ടു.

 

ചിന്തകൾക്കും അഭിപ്രായങ്ങൾക്കും കടിഞ്ഞാണിടുന്ന കാടത്തത്തിന് അറുതി വരുത്തണമെന്നും വിമർശകരെ  ഇല്ലായ്മ ചെയ്യുന്ന സർവണ്ണ ഫാസിസ്റ്റ് രീതി ബഹുസ്വര ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ മതേതരത്വം കാത്തു സൂക്ഷിക്കാൻ ബഹുജന പ്രതിരോധം ശക്തിപ്പെടണമെന്നും ഫോക്കസ് ജിദ്ദ എക്സിക്യൂട്ടീവ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഷറഫിയ്യ ഇന്ത്യൻ ഇസ്ലാഹി   സെന്ററിൽ നടന്ന യോഗത്തിൽ സി.ഇ.ഒ ഷറഫുദ്ദീൻ മേപ്പാടി അദ്ധ്യക്ഷനായിരുന്നു. ഗഫൂർ ഇ എ സ്വഗതവും അബ്ദുൽ ജലീൽ സി.എച്ച് നന്ദിയും പറഞ്ഞു.

Add Comment