കരവിരുതിൽ വിരിഞ്ഞ വിസ്മയങ്ങളുമായി ഫോക്കസ് ട്രാഷ് ടു ക്രാഫ്റ്റ്

ജിദ്ദ: ഫോക്കസ് സൗദി ദേശീയ തലത്തിൽ നടത്തി വരുന്ന “ലാ തുസ്രിഫു” ക്യാമ്പയിനിന്റെ ഭാഗമായി ജിദ്ദാ ചാപ്റ്റർ സംഘടിപ്പിച്ച ‘ട്രാഷ് ടു ക്രാഫ്റ്റ്’ കരവിരുതിൽ വിരിഞ്ഞ വിസ്മയങ്ങളിൽ ശ്രദ്ധേയമായി, പാഴ്വസ്തുക്കളിൽ നിന്നും നിർമ്മിച്ച കരകൗശല വസ്തുക്കളുടെ മത്സരവും പ്രദർശനവും കാണികൾക്ക് കൗതുകമായി, വ്യത്യസ്ത പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വൈവിധ്യവും മനോഹരവുമായ നിർമ്മിതികൾ പ്രവാസി വനിതകളുടെയും വിദ്യാർത്ഥികളുടെയും കഴിവ് വിളിച്ചറിയിക്കുന്നതായിരുന്നു, മുട്ട ട്രേ കൊണ്ടുള്ള ക്ലോക്ക്, ടിഷ്യൂ പേപ്പറും ഉള്ളിത്തൊലിയും, ആപ്പിൾ കവറും ഉപയോഗിച്ചു നിർമിച്ച മനോഹരമായ പൂക്കൾ, മരത്തിന്റെ ചിപ്പിളി, പഴയ മാഗസിനുകൾ ഉപയോഗപ്പെടുത്തി നിർമ്മിച്ച കൊളാഷ് ചിത്രങ്ങളും, പഴയ സോക്ക്സുകളും ടവ്വലുകളും ഉപയോഗിച്ച് നിർമ്മിച്ച ചവിട്ടികൾ,  ജീൻസ് പാന്റിൽ തീർത്ത ഡെനിം ജാക്കറ്റും, ടിന്നുകൾ, ചണനാരുകൾ,  കുപ്പി അടപ്പുകൾ , പഴയ കടലാസുകൾ തുടങ്ങിയവ കൊണ്ട്  തീർത്ത വിത്യസ്തങ്ങളായ അലങ്കാര വിളക്കുകളും  നൂസ് പേപ്പറുകളിൽ തീർത്ത പൂകൊട്ടകളും പേഴ്സുകളും, കുപ്പികൾ, സിഡികൾ, ഇൻസുലിൻ പേനകൾ, ഞണ്ടുകളുടെ തോട് തുടങ്ങി പാഴ്വസ്തുകളിൽ നിന്ന്  നിർമിച്ച വെത്യസ്ത വസ്തുക്കൾ  തുടങ്ങി പാഴ്വസ്തകളിൽ തീർത്ത സർഗ്ഗവസന്തം  വേറിട്ട ദൃശ്യാനുഭവമായി.
മത്സരത്തിൽ ഫർസാന മുബാറക് ഒന്നാം സ്ഥാനവും, ഫൗസിയ കാസിം രണ്ടാം സ്ഥാനവും, അനീസ അബ്ദുൽ ജലീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, വിജയികൾക്കുള്ള സമ്മാനങ്ങൾ ഫോക്കസ് ഭാരവാഹികളായ ഷറഫുദ്ദീൻ മേപ്പാടി, അബ്ദുൽ ജലീൽ സി.എച്ച്, ഗഫൂർ എടക്കര എന്നിവരും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ മുഹമ്മദലി ചുണ്ടക്കാടാൻ, സലാഹ് കാരാടൻ, നൗഷാദ് കരിങ്ങനാട്, ഡോ.ഇസ്മയിൽ മരിതേരി, പ്രിൻസാദ് പാറായി, ഷക്കീൽ ബാബു,
മൊയ്തു വെള്ളിയഞ്ചേരി,ഷമീർ സ്വലാഹി എന്നിവരും വിതരണം ചെയ്തു, ജൈസൽ അബ്ദുറഹ്മാൻ, ജരീർ വേങ്ങര, സലീം ചളവറ, റൗഫ് വള്ളിക്കുന്ന് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Add Comment